അങ്കമാലി: കുട്ടികള്‍ രാജ്യത്തിന്റെ പ്രതീക്ഷകളാണെന്നും ഒരു ബാല്യവും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നടപ്പ് തലമുറയുടെ ഉത്തരവാദിത്വമാണെന്നും രാജ്യസഭാ എംപി സുരേഷ് ഗോപി. ബാലഭാരതത്തിന്റെ ഭാഗമായി നടന്ന വരയരങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ കഴിവുകള്‍ രാഷ്ട്രനന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്വമാണ് ബാലഗോകുലം നിര്‍വ്വഹിക്കുന്നത്. ബാല്യങ്ങള്‍ക്ക് തണല്‍ നല്കുന്ന കുടയാണ് ബാലഗോകുലം. സ്നേഹം മാത്രം നല്കാന് സാധിക്കുന്ന നന്മമരമാണത്.
ലോകത്തില്‍ ഏറ്റവും ഉന്നതമായ സാംസ്കാരിക പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഹിന്ദു എന്നത് മതമല്ല, സംസ്കാരമാണ്. സാംസ്കാരിക മൂല്യങ്ങളെ അടിസ്ഥാനമാക്കി ജീവിതം നയിക്കണം.
തെറ്റിലൂടെ സഞ്ചരിക്കുന്നവര്‍ക്കും നേര്‍വഴി കാണിക്കാന്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. സുകൃത വി.ജി. സ്വാഗതവും അപര്‍ണ രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: