കുന്നത്തൂര്‍: ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എന്‍എസ്എസ് രംഗത്ത്. സര്‍ക്കാരിന്റെ ഈ നീക്കം പുത്തനച്ചി പുരപ്പുറം തൂക്കുന്ന പോലെയാണെന്ന് എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ പറഞ്ഞു.
പോരുവഴിയില്‍ എന്‍എസ്എസ് കരയോഗമന്ദിരത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സര്‍ക്കാര്‍ ജോലികള്‍ പോലെയല്ല ക്ഷേത്രങ്ങളിലെ നിയമനങ്ങള്‍. അതിന് ഈശ്വരവിശ്വാസവും ഈശ്വരാനുഗ്രഹവും ഉണ്ടാകണം. അതിലേക്ക് സംവരണം കൊണ്ടുവന്നാല്‍ ശരിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: