തൃശൂര്‍: അഴിമതിക്കരെ യാതൊരുകാരണവശാലും ഈ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സഹകരണ -ടൂറിസം മന്ത്രി എ.സി. മൊയ്തീന്. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടത്തി രക്ഷപ്പെടാന്‍ ആരെയും അനുവദിക്കില്ല. ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉല്പ്പാദന്യൂമേഖല നേരിടുന്ന വലിയ വെല്ലുവിളി വിപണിയില്ലായ്മയാണ്. സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: