ന്യൂദല്‍ഹി: ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന പ്രകാരം ഇതുവരെ വൈദ്യുതീകരിച്ചത് 7991 ഗ്രാമങ്ങള്‍. കഴിഞ്ഞാഴ്ച മാത്രം 117 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ആയിരം ദിവസത്തിനുളളില്‍ രാജ്യത്തെ 18452 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. അതായത് 2018 മെയ് ഒന്നോടെ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കുമെന്നാണ്
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇനി അവശേഷിക്കുന്നതില്‍ 455 ഗ്രാമങ്ങള്‍ മനുഷ്യവാസമില്ലാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: