കോട്ടയം: നിരവധി അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വാട്ടര്‍സപ്ലൈ ബൈപ്പാസ് റോഡിലെ വാട്ടര്‍ സപ്ലൈ കവലയില്‍ (അയോദ്ധ്യാ നഗര്‍) അടിയന്തിരമായി ട്രാഫിക് പോലീസിനെ നിയമമിക്കണമെന്ന് ബിജെപി കോട്ടയം ജില്ലാ ജനറല്‍സെക്രട്ടറി കെ.പി. സുരേഷ് ആവശ്യപ്പെട്ടു. വാട്ടര്‍സപ്ലൈ റോഡിന്റെ ഇരുവശങ്ങളിലും ഹംബ് നിര്‍മ്മിക്കുവാന്‍ ചില സന്നദ്ധസംഘടനകള്‍ തയ്യാറായി. എന്നാല്‍ ടാറിംഗ് നടത്തിയ കരാറുകാരന്റെ എഗ്രിമെന്റ് അവസാനിക്കാത്തതിനാലും കരാറുകാരന്റെ തന്നെ ഭീഷണിക്ക് അധികൃതര്‍ വഴങ്ങിക്കൊടുക്കുന്നതും അപകടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നു. മറ്റുള്ളവരെക്കൊണ്ട് ഹംബ് നിര്‍മ്മിക്കുവാനും കരാറുകാരന് ഹംബ് നിര്‍മ്മിക്കുവാനോ തയ്യാറല്ല.
ഹംബ് നിര്‍മ്മാണമുള്‍പ്പെടെയുള്ള റോഡ്സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭം ശക്തമാക്കുമെന്നും കെ.പി.സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: