ടോക്യോ: ഡീസല്‍ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന് നിര്‍ത്തിവെച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ താല്‍ക്കാലികം മാത്രാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഭാരതത്തിലെ വാഹന വ്യവസായത്തെ ഇത് ബാധിയ്ക്കുമെന്ന ആശങ്ക വേവെണ്ടന്നും ദല്‍ഹിയിലും കേരളത്തിലും വന്ന ഈ നിരോധന നിയമം താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകരെ ഭാരതത്തിലേക്ക് ആകര്ഷകിയ്ക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് ആറു ദിവസത്തേക്ക് ജപ്പാന് സന്ദര്‍ശനം നടത്തുന്ന ജെയ്റ്റ്ലി സുസുകി മോട്ടോര്‍ ചെയര്മാന് ഒസാമു സുസുകിയെ ഇന്നു കാണും.
ഭാരത വാഹന വ്യവസായ മേഖല വളരെ സുഭദ്രമായ സ്ഥിതിയിലാണ്. വിപണയില്‍ ബൃഹദ് പങ്കാളിത്തമുള്ള സുസുകിയെപ്പോലുള്ള കമ്പനിയെ ഒരു കാരണവശാലും ഇപ്പോഴത്തെ സംഭവ ഗതികള്‍ ബാധിയ്ക്കില്ല, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: