ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ അച്ഛനെ മകന് പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട വാഴാര്‍ മംഗലം ഉഴത്തില്‍ ജോയി ജോണിന്റെതെന്ന് കരുതുന്ന ഒരു കൈ കൂടി പോലീസ് കണ്ടെത്തി.
മാന്നാര്‍ പമ്പയാറ്റില്‍ നിന്ന് ഇന്നു രാവിലെയാണ് കൈ ലഭിച്ചത്. ആറ്റില്‍ കൈ പൊങ്ങിക്കിടന്ന വിവരം മത്സ്യത്തൊഴിലാളികളാണ് പോലീസിനെ അറിയിച്ചത്.
ജോയി ജോണിന്റെ ഇടതു കൈ കഴിഞ്ഞ ദിവസം പാണ്ടനാട് ടൂറിസം കേന്ദ്രത്തിന് എതിര്‍വശത്തുള്ള പമ്പാനദിയിലെ കുളിക്കടവില്‍ നിന്ന് ലഭിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് മകന് ഷെറിന് ജോണിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം നടത്തിയത് താന്‍ തന്നെയാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: