മലപ്പുറം:മലപ്പുറത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടക്കല്‍ എച്ച്എംഎസ് ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം.സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.
ബാലുശേരി-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ബൈക്കിലിടിച്ചത്. ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമയി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി. .
ബസുകളുടെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്നു ആരോപിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്തു. പ്രതിഷേധിച്ച നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റതോടെ പ്രകോപിതരായ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു
.ഇതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബസിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയശേഷമാണ് ബസ് കത്തിച്ചത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ബസ് ജീവനക്കാര്‍ രക്ഷപ്പെട്ടുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: