ഗാന്ധിനഗര്‍: കാര്‍ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ കുമാരനല്ലൂര്‍ നീലിമംഗലം വട്ടക്കുന്നേല്‍ പ്രമോദ്(39)നെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10മണിയോടുകൂടി മെഡിക്കല്‍ കോളേജിന് സമീപം ഫെഡറല്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം നടന്നത്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വന്ന കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ യുവാവിന് സാരമായി പരിക്കേറ്റു. ജലശുദ്ധീകരണ യന്ത്രത്തിന്റെ ടെക്നീഷ്യനായി ജോലിചെയ്യുകയാണ് പ്രമോദ്. അമ്പലക്കവല ഭാഗത്തേക്ക് യാത്രചെയ്യവേയാണ് ഏറ്റുമാനൂര്‍ സ്വദേശിയുടെ കാര്‍ ബൈക്കിന് പിന്നില്‍ ഇടിച്ചത്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: