ചങ്ങനാശേരി: കേരളത്തിലെ ആദ്യ ബിജെപി എംഎല്‍എ ആയി വിജയിച്ച ഒ. രാജഗോപാലിന് എന്‍ഡിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ ഇന്ന് സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 2ന് പെരുന്ന നമ്പര്ടൂ ബസ് സ്റ്റാന്‍ഡിലാണ് സ്വീകരണ പരിപാടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ചടങ്ങില്‍ പങ്കെടുക്കും. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിക്കും. പെരുന്ന രാജേശ്വരി കോംപ്ലക്സിന് സമീപത്തു നിന്നും ഒ. രാജഗോപാലിനെ സ്വീകരിച്ചാനയിക്കും. ചങ്ങനാശേരി നിയോജകമണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: