കാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ ഇന്നലെ ഒന്നര കിലോമീറ്ററിനുള്ളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്. ഉച്ചകഴിഞ്ഞ് 1.45ന് ചേപ്പുംപാറയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടിമറ്റത്തില്‍ ജോസ്(50), യാത്രക്കാരി കുമളി സ്വദേശി സുജ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
2.30ന് എകെജെഎം സ്കൂളിന്സമീപത്തുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. എറണാകുളത്തുനിന്ന് കുമളിക്കുപോയ ലോറിയുടെ പിന്നില്‍ കാറിടിച്ചാണ് കട്ടപ്പന രജിതഭവനില്‍ ജഗദീഷ് (30), രജനി (28), ദേവിക (ഏഴ്), ജ്യോതിക (രണ്ടുമാസം) എന്നിവര്‍ക്കു പരിക്കേറ്റത്. ആലപ്പുഴയില്‍ നിന്നു കട്ടപ്പനക്കുപോയ ഇവരുടെ കാര്‍ ലോറിക്കുപിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ദേവികയുടെ കാല് ഒടിഞ്ഞു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയതിനുശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: