ഭഗവാന് ലോകസംഗ്രഹാര്ത്ഥമാണ് കര്മ്മംചെയ്തുകൊണ്ടിരിക്കുന്നത്. ഭഗവാന് ഒന്നും ചെയ്യേണ്ടതായിട്ടില്ല. ഒരു വസ്തുവും അദ്ദേഹത്തിന് നേടേണ്ടതായിട്ടില്ല. ഒരു ഗൃഹസ്ഥന് അവശ്യസാധനങ്ങള്‍ സംഭരിച്ചുവയ്ക്കുന്നതുപോലെ ബ്രഹ്മാണ്ഡനാഥനായ ത്രിലോകീ ഗൃഹസ്ഥനായ( അതാണല്ലോ ശ്രീശങ്കര ഭാഷ) ഭഗവാന് എല്ലാസാധനങ്ങളും ബ്രഹ്മാണ്ഡത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
എങ്കിലും ഞാന്‍ വൈദീകവും ലൗകീകവുമായ. എല്ലാ കര്‍മ്മങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. അത് നിങ്ങളല്ലാവരും കാണുന്നില്ലേ? വൈദിക വിധിപ്രകാരമാണ് വിവാഹങ്ങള്‍ ചെയ്യുന്നത്. ശ്രൗതവും സ്മാര്ത്തവും ആയ എല്ലാകര്‍മ്മങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു.
പാര്‍ത്ഥ! ഈസംബോധനയുടെ സൂചിതാര്‍ത്ഥം ഇതാണ്. നീ എന്റെ ബന്ധുവാണ്. വിശുദ്ധമായ ക്ഷത്രിയ വംശത്തില്‍ ജനിച്ചവനാണ്. എന്റെഭക്തനുമാണ്. നീചെയ്യുന്ന പ്രവൃത്തികളും ജനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി അനുസരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: