അനുകരിക്കലും അനുസരിക്കലും രണ്ടും ഒന്നല്ല. രണ്ടുതന്നെയാണ്. ചില കപട ശിവഭക്തരുണ്ട് താടിയും ജടയും വളര്‍ത്തി ഭസ്മംപൂശി രുദ്രാക്ഷ വും ധരിച്ച് നടക്കും, ഇരിക്കും, ധ്യാനിക്കുന്നതായി നടിക്കും. ശിവോഹം ശിവോഹം എന്ന് ജപിക്കുന്നതും കാണും. ശിവന്റെ പ്രവൃത്തി മുഴുവന്‍ അനുകരിക്കാമോ? ശിവന് കാളകൂടവിഷംകുടിച്ചു. ഒരു തുള്ളിവിഷം കുടിക്കാന്‍ സാധിക്കുമോ?
കൃഷ്ണഭക്തരും ഇതേവിധത്തില്‍ കണ്ടേക്കാം. തലയില്‍ പീലിചൂടും മഞ്ഞപ്പട്ടുടുക്കും ഓടക്കുഴല്‍ വിളിയുമായി തോന്നുംപോലെനടക്കും. ഭഗവല്ലീലകളില് എന്തെങ്കിലും അനുകരിക്കാമോ?
അനുസരണം-ഭഗവാന്റെ വാക്കുകളനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
ശ്രീമദ് ഭാഗവതം പറയുന്നു.
”നൈതത് സമാ ചരേജ്ജാതു
മനസാപിഹ്യനീശ്വരാഃ
വിനശ്യതാ ചരന് മൗഢ്യാല്
യഥാ… രുദ്രോബ്ധിജം വിഷം ”
(ഭാഗവതം10)
ഈശ്വരന്മാരല്ലാത്ത, മായാബദ്ധരായ മനുഷ്യര്‍ ഒരിക്കലും ഭഗവാന്റെ ലീലകളെ അനുകരിച്ച് പ്രവര്‍ത്തിക്കരുത് മഹാദദേവനുമാത്രമേ വിഷം കുടിക്കാന്‍ സാധിക്കുകയുള്ളൂ മറ്റാരെങ്കിലും കുടിച്ചാല്‍ നാശമടയും
അതുകൊണ്ടാണ് അര്‍ജ്ജുനാ ഞാന്‍ ഗൃഹസ്ഥധര്‍മ്മവും
മറ്റുധര്മ്മങ്ങളും യഥാവിധി മനുഷ്ഠിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: