ആത്മീയ ജ്ഞാനം പോലും നേടാത്ത സാധാരണ മനുഷ്യന് ലൗകികമോ വൈദികമോ ആയ ഏതുകര്‍മ്മവും അത്യന്തം ശ്രദ്ധയോടെ ഊണും ഉറക്കവും ഉപേക്ഷിച്ച് ചെയ്യുന്നതായിക്കാണാം. ഞാനാണ് ഈ പ്രവര്ത്തിയുടെയെല്ലാം ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുള്ളത് ഈ കര്‍മ്മത്തിന്റെ ഫലം-ധനലാഭമായാലും കീര്‍ത്തിയായാലും എനിക്കുമാത്രമുള്ളതാണ് എന്ന ഉറച്ചബോധമാണ് അവനെ അങ്ങനെ പ്രവര്ത്തിക്കാതിക്കാന് പ്രേരിപ്പിക്കുന്നത്.
ആത്മജ്ഞാനം നേടിയ മഹാന്മാരും അതേപോലെ അത്യന്തം ശ്രദ്ധയോടെ തന്നെ, ഊണും ഉറക്കവും ഉപേക്ഷിച്ച് ലൗകികവും ആത്മീയവുമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതായിക്കാണാം. പക്ഷേ ഞാനാണ് ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്നോ എനിക്കുമാത്രം ഈ കര്‍മ്മങ്ങളുടെ ഫലം കിട്ടണം എന്നോഉള്ള ആസക്തിയല്ല ആ മഹാന്മാരെ പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: