തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്ദക്ഷിണ റെയില്‍വേ ചെന്നൈയ്ക്കും വേളാങ്കണ്ണിക്കും പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തും.
ചെന്നൈ സെന്‍ട്രല്‍ എറണാകുളം സ്പെഷ്യല്‍ ഫെയര്‍ എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍: 06005) 17, 24 തീയതികളില്‍ (വെള്ളിയാഴ്ചകള്‍) രാത്രി പത്തരയ്ക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.45-ന് എറണാകുളം ജങ്ഷനിലെത്തും.
ഈ ട്രെയിനിന് ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, ആര്‍ക്കോണം, കാട്പാടി സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. എറണാകുളത്തേക്കുള്ള ട്രെയിനിന് എറണാകുളം ടൗണിലും, ചെന്നൈയ്ക്കുള്ള ട്രെയിനിന് പെരമ്പൂരിലും അധിക സ്റ്റോപ്പുണ്ടാകും.
എറണാകുളം ജങ്ഷനില്‍ നിന്ന് ഈ മാസം 19-ന് രാത്രി 7 മണിക്ക് പുറപ്പെടുന്ന മറ്റൊരു സുവിധാ സ്പെഷ്യല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍: 00614) പിറ്റേന്ന് രാവിലെ 7.15-ന് ചെന്നൈയിലെത്തും. ആലുവ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, ആര്‍ക്കോണം, കാട്പാടി സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
എറണാകുളം- വേളാങ്കണ്ണി പ്രതിവാര സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍: 06016) ഈ മാസം 16, 23, 30 തീയതികളില്‍ (വ്യാഴാഴ്ചകള്‍) എറണാകുളം ജങ്ഷനില്‍ നിന്ന് രാത്രി 8.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30ന് വേളാങ്കണ്ണിയിലെത്തും.
മടക്കയാത്രയില്‍ ഈ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍: 06015) വേളാങ്കണ്ണിയില്‍ നിന്ന് ഈ മാസം 17, 24, അടുത്ത മാസം 1 എന്നീ തീയതികളില്‍ ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.15-ന് എറണാകുളത്തെത്തും.
ഈ ട്രെയിനിന് ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. എറണാകുളത്തേക്കുള്ള എറണാകുളം ടൗണിലും നിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: