ശ്രീകൃഷ്ണ ഭഗവാന് ഉപദേശിച്ചതാണ് ഈ ഗീതയും. ഈ മതവും എന്ന് വിശ്വാസം വേണം. ഗുരുവിന്റെ വാക്കിലും ശാസ്ത്രങ്ങളുടെ അര്‍ത്ഥങ്ങളിലും നമ്മള് അനുഭവിക്കാത്ത കാര്യങ്ങളാണ് പറയുന്നതെങ്കിലും നാം ആദ്യപരിപാടിയായി വിശ്വാസം പുലര്‍ത്തണം. ശ്രീകൃഷ്ണന് സര്‍വജ്ഞനാണ്. എല്ലാ ഈശ്വരന്മാരുടേയും ഈശ്വരനാണ്, പരമേശ്വരനാണ്, അതിന്നാല്‍ ഭഗവാനേക്കാള്‍ ശ്രേഷ്ഠനായി വേറെ ഒരു ഗുരുനാഥനില്ല. എന്ന അവബോധമുണ്ടാവണം.
അനസൂയന്തഃ
അസൂയ എന്നത് ഗുണങ്ങളില്‍ ദോഷം ആരോപിക്കുകയാണ് ശ്രീകൃഷ്ണ ഭഗവാനില്‍ അസൂയ ഉണ്ടാകരുത്. കഴിഞ്ഞശ്ലോകത്തില്, ഒന്നും ആഗ്രഹിക്കരുത്, കര്ത്തൃത്ത്വ ബോധം അരുത,് എന്ന ഭഗവാന് പറഞ്ഞു.ഞാന്‍ കര്‍മ്മം ചെയ്യുന്നു ഭാവമില്ലാതെ, പ്രയോജനവും ഇല്ലാതെ യുദ്ധം പോലുള്ള കര്‍മ്മങ്ങള്‍ ചെയ്യണം. എന്ന് ഏത് വിഡ്ഢി പറയും?
ഇത്തരം ദുരാരോപണബുദ്ധി ഉണ്ടാവരുത്. ഭഗവാന്റെ ഉപദേശത്തില്‍ ശ്രദ്ധയും ഭഗവാനോട് ഭക്തിയും ഉണ്ടാവണം. ഈ രണ്ട് മനോഭാവത്തോടെ ഭഗവദാരാധനയായി കര്‍മ്മങ്ങള്‍ ചെയ്താല്‍ ഭഗവാന്റെ മതം അനുഷ്ഠിച്ചാല്‍ ധാര്‍മ്മികവും അധാര്‍മ്മികവും പുരാണഹേതുവും പാപഹേതുവും ആയ എല്ലാ ലൗകിക വൈദിക കര്‍മ്മങ്ങളുടേയും ഊരാക്കുടുക്കില്‍ നിന്ന് ആര്‍ക്കും മോചനം നേടാം. അതുവഴി മുക്തിയും നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: