കൊച്ചി: യുവ കവയത്രിയുടെ പുസ്തകം പ്രകാശനം ചെയ്തവേദി വായനാദിനത്തില്‍ വനിതാ എഴുത്തുകാരുടെ സംഗമമായി. കെ.വി. സുമിത്രയുടെ ‘നിറങ്ങളില്‍ പെയ്യുന്ന തോരാമഴ’യുടെ പ്രകാശനമായിരുന്നു വേദി. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഗ്രേസി കാന്‍സര്‍ വിദഗ്ദ്ധ ഡോ. ചിത്രതാരയ്ക്ക് ആദ്യപ്രതി കൈമാറി പ്രകാശനം നിര്‍വഹിച്ചു.
യു.സി. കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ മ്യൂസ് മേരി അദ്ധ്യക്ഷത വഹിച്ചു. തനൂജ ഭട്ടതിരി പുസ്തകം പരിചയപ്പെടുത്തി. മുന്‍ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര വായനാദിന സന്ദേശം നല്കി. സിസ്റ്റര്‍ ത്രേസ്യാ ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു.
പൊന്നമ്മ പരമേശ്വരന് സ്വാഗതവും കെ.വി. സുമിത്ര നന്ദിയും പറഞ്ഞു. കവിത, ലേഖനങ്ങള്‍, ഓര്‍മ്മകള്‍ എന്നിവയുടെ സമാഹാരമാണ് പുസ്തകം. രണ്ട് കവിതാസമാഹാരങ്ങള്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: