വെഞ്ഞാറമൂട്: ബിജെപി വേളാവൂര്‍ യൂണിറ്റ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ദിനത്തില്‍ രാത്രി സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. ഞാറാഴ്ചയായിരുന്നു യൂണിറ്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. അന്ന് രാത്രി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷമാണ് സംഭവം. ഓഫീസിന്റെ ഫഌക്സ് ബോര്‍ഡുകള്‍ കീറി സമീപത്തെ തോട്ടിലെറിഞ്ഞു. കൊടിതോരണങ്ങള്‍ നശിപ്പിച്ചു. രാവിലെ പ്രവര്‍ത്തകര്‍ ഓഫീസ്
തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി വേളാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് ബാലമുരളി ഉദ്ഘാടനം ചെയ്തു. ബിജെപി മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളീ കൃഷ്ണ, യുണിറ്റ് പ്രസിഡന്റ് ശ്രീകണ്ഠന് നായര്‍, ജനറല്‍സെക്രട്ടറി ടി.എസ്. ശരത് ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: