കോഴിക്കോട്: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് കേസില്‍പ്പെട്ട മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കെതിരെ ഇന്ന് തെളിവെടുപ്പ്. താമരശ്ശേരി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശ്രീധരന്, ലതേഷ്, പ്രവീണ്‍കുമാര്‍ എന്നിവരോടാണ് തെളിവെടുപ്പിന് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പാണ് സംഭവം. ഡ്യൂട്ടി സമയത്ത് മൂവരും ഓഫീസില്‍വെച്ച് മദ്യപിച്ചെന്ന് കാട്ടി നാട്ടുകാര്‍ ഓഫീസ് വളയുകയായിരുന്നു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. പരാതിയെ തുടര്‍ന്ന് ജില്ലാകലക്ടര്‍ ഇന്ന് മൂവരില്‍ നിന്നും തെളിവെടുക്കാന്‍ സബ്കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതേതുടര്‍ന്ന് ഇന്ന് കലക്ടറേറ്റില്‍ ഹാജരാവാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. തെളിവെടുപ്പ് നടത്താതിരിക്കാനും നീക്കം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: