കുട്ടനാട: കുട്ടനാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതു സേവനങ്ങള്‍ സംബന്ധിച്ച അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്പതിനു രാമങ്കരി കോടതിയിലാണ് അദാലത്ത് നടക്കുന്നത്. വൈദ്യുതി, ജലവിതരണം, ടെലിഫോണ്‍, ഗതാഗതം, തപാല്‍ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനു വേണ്ടിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
കുട്ടനാട് താലൂക്ക് പരിധിയിലുള്ള പരാതികള്‍ കക്ഷികളുടെ വ്യക്തമായ വിലാസം സഹിതം എഴുതി ചെയര്മാന്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, രാമങ്കരി കോടതി, കുട്ടനാട് എന്ന വിലാസത്തില്‍ ജൂലൈ രണ്ടിനകം നല്‍കണമെന്നും ചെയര്‍മാനും രാമങ്കരി മജിസ്ട്രേട്ടുമായ കെ.എസ്. രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: