ന്യൂദല്‍ഹി: കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിയെ കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിച്ചു. ഇന്ന് വൈകീട്ട് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രിക്ക് നെഞ്ചു വേദന അനുഭവപ്പെടുന്നത്.
നെഞ്ച് വേദന അനുഭവപ്പെട്ട ഉടന്‍ തന്നെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ആശുപത്രി അധിക്രതരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് എത്തി മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന 53കാരിയായ ഉമഭാരതിക്ക് ഇത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ നെഞ്ച് വേദന ഉണ്ടാകുന്നതെന്ന് അവരുടെ പാര്‍ട്ടി വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: