തൊടുപുഴ: രണ്ട് വയസുകാരന് കാറിനുള്ളില്‍ കുടുങ്ങിയത് വീട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ആലക്കോട് കാനാപറമ്പില്‍ ബിനോയി മാത്യുവിന്റെ മകന് ആല്‍ബിനാണ് കാറിനുള്ളില്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് 3.30 ഓടെ മുത്തശിയോടൊപ്പം ആല്ബിന് കാറിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരിന്നു. ഇടയ്ക്ക് മുത്തശി കാറിന് പുറത്തേക്ക് ഇറങ്ങിയ സമയത്ത് കുട്ടി ഡോര്‍ വലിച്ചടിച്ചു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന വണ്ടിയുടെ റിമോട്ടില്‍ ഞെക്കികളിച്ചപ്പോള് അബദ്ധവശാല്‍ വണ്ടി ലോക്കായിപോവുകയായിരുന്നു എന്നാണ് പിതാവ് നല്കുന്ന വിശദീകരണം. തുടര്‍ന്ന് മുത്തശി ഡോര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അലാറമടിക്കുകയും ഇതുകേട്ട് കുട്ടി വാവിട്ട് കരയുകയുമായിരുന്നു. ഫോഴ്സ് വാഗണിന്റെ കാറിനുള്ളിലാണ് കുട്ടി അകപ്പെട്ടത്. അമ്മ അടുത്തുണ്ടായിരുന്നതിനാല്‍ കുട്ടി ഇടയ്ക്ക് കരച്ചില് അവസാനിപ്പിച്ചെങ്കിലും ആളുകൂടുന്നത് കണ്ട് വീണ്ടും കരച്ചില് തുടര്‍ന്നു. സംഭവമറിഞ്ഞ് തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് കീ എത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഡോര്‍ തുറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: