മറയൂര്‍: മറയൂര്‍ മൈക്കിള്‍ ഗിരിയില്‍ ആറ് ലക്ഷത്തോളം രൂപ വിലവരുന്ന ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി. കൂപ്പോഴയ്ക്കല് ഗ്ലാഡ്സന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്ന പത്ത് ചന്ദനമരങ്ങളാണ് മോഷ്ടിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഗ്ലാഡ്സന്റെ വീടിന് സമീപത്ത് നൂറോളം ചന്ദനമരങ്ങള്‍ നട്ടിരുന്നു. ഇതില്‍ ഇരുപത് മരമാണ് മുറിച്ചത്. ഇരുപത് മരം മുറിച്ചെങ്കിലും പത്ത് മരത്തിന്റെ ഭാഗങ്ങളാണ് കടത്തിക്കൊണ്ടുപോയത്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്തുള്ള കരിമ്പില്കാട്ടിലേയ്ക്കാണ് നായ ഓടിയത്. സ്ഥിരം ചന്ദനം മോഷ്ടിക്കുന്ന രണ്ട് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മറയൂര്‍ പോലീസും വനംവകുപ്പും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: