കറുകച്ചാല്‍ : കറുകച്ചാലില്‍ ബൈക്കിലെത്തി വഴിയാത്രക്കാരികളായ സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘം വിലസുന്നു. വഴിയിലൂടെ യാത്രചെയ്യുന്ന സ്ത്രീകളുടെ അടുത്തു ബൈക്കു നിര്‍ത്തി വഴിചോദിക്കാനെന്ന വ്യാജേനയാണ് മാലയും പൊട്ടിച്ച് കടന്നു കളയുന്നത്.
ചേക്കൊമ്പ് റോഡില്‍ മില്‍മയില്‍ പാലുകൊടുത്തിട്ട് തിരികെ റോഡിലൂടെ പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടു പേര് പൊട്ടിച്ചു കടന്നു കളഞ്ഞു. കൊച്ചു പറമ്പിലും ബൈക്കിലെത്തിയവര്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു. കുറംബനാടത്തും തോട്ടയ്ക്കാട് ഊളക്കല്‍ ഭാഗത്തും വീട്ടമ്മമാരുടെ മാല ഇത്തരത്തിലുള്ള മോഷണ സംഘങ്ങള്‍ കവര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: