ഏറ്റുമാനൂര്‍: പേരൂര്‍ പൂവത്തുംമൂട് പാലംമുതല്‍ കിണറ്റുംമൂട് തൂക്കുപാലം വരെയുള്ള മീനച്ചിലാറിന്റെ തീരത്തുള്ള അനധികൃത കയ്യേറ്റത്തിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചും തീരം അളന്നു തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. പുവത്തുംമൂട് കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം കിണറ്റുംമുട് തൂക്കുപാലത്തിന് സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു , ജില്ലാ സെക്രട്ടി എം.വി.ഉണ്ണികൃഷ്ണന്, നഗരസഭാ കമ്മറ്റി പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണന് നായര്‍, സെക്രട്ടറി പേരുര് മുരളി , നഗരസഭാ കൗണ്‍സിലര്‍മാരായ, ഏറ്റുമാനൂര്‍ ഗണേഷ്, അനീഷ്. വിനാഥ്, പുഷ്പലത, ഉഷാസുരേഷ്, അജി, മുരളി തുടങ്ങിയവര്‍ സം സാ രി ച്ചു. നഗരസഭയിലെ പതിനെട്ടാം വാര്‍ഡിലെ കൗണ്‍സിലര്‍ ഉള്‍പ്പെടെ നഗരസഭാ അധികൃതരും ഈ കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനിന്‍ ക്കുകയാണന്ന് ജനകീയ ആക്ഷന്‍ കമ്മറ്റി പ്രസിഡന്റ് മോന്‍സി.പി.തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: