കോട്ടയം: ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്ദ്ധനരോഗികളോടുള്ള അവഗണനയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി അഭിപ്രായപ്പെട്ടു. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം നടത്താനാവാത്ത സര്‍ക്കാരിന്റെ അനാസ്ഥയാണ് പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ ഇടയാക്കിയത്. പകര്‍ച്ച വ്യാധികള്‍ പിടിച്ചുനിര്‍ത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാര്‍ ജില്ലാ ആശുപത്രിയോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: