കണ്ണൂര്‍: വിമുക്ത ‘ടന്മാരുടെ ആശ്രിതരായ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന്റെ 2016-17 അധ്യയന വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക വരുമാന പരിധി 2 ലക്ഷം രൂപ. അപേക്ഷകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 22 ന് മുമ്പ് നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം 6 മാസത്തിനുളളിലെടുത്ത വരുമാന സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മുന്‍വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിമുക്ത’ട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: