മയ്യില്‍: മാരകായുധങ്ങളുമായി അക്രമത്തിനെത്തിയ എസ്ഡിപിഐ, സിപിഎം സംഘങ്ങളെ മയ്യില്‍ പോലീസ് പിടികൂടി. എസ്ഡിപിഐ പ്രവര്‍ത്തകരായ കാഞ്ഞിരോട് പുറവൂരിലെ മുംതാസ് മഹലില്‍ നവാസ് (28), മയ്യില്‍ പാലത്തുംകരയിലെ പി.കെ.ശുഹൈബ് (25), മുണ്ടേരി പറന്നോട്ട് മൊട്ടയിലെ ഫാത്തിമ മന്‍സിലില്‍ പി.വി.അബ്ദുറൗഫ് (28) എന്നിവരെയും സിപിഎം പ്രവര്‍ത്തകരായ മാണിയൂര്‍ വില്ലേജ് മുക്കിലെ നിഖിലാലയത്തില് പി.സുജിത്ത് എന്ന ഉണ്ണീശന്‍ (25), മാണിയൂര്‍ രൂപാനിവാസില് രൂപേഷ് (21) എന്നിവരെയുമാണ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ഇരുവിഭാഗത്തിലുംപെട്ട കെ.പി.ഷജില്‍, പ്രജില്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. രണ്ട് വിഭാഗങ്ങളില്‍നിന്നുമായി രണ്ട് കൊടുവാള്, രണ്ട് ഉറവാള്, സ്റ്റീല്‍ വാള്, കഠാര, ഇരുമ്പ് പൈപ്പ്, ചെയിന്‍ തുടങ്ങിയവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി വില്ലേജ് മുക്കില്‍ ഇരുപാര്‍ട്ടികളും സംഘടിച്ച് സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച യായി ഇരുവിഭാഗങ്ങളും ആയുധങ്ങളുമായി വീണ്ടും സംഘര്ഷത്തിനെത്തിയപ്പോഴാണ് മയ്യില്‍ എസ്ഐ ഇ.വി.ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: