കേളകം: 4 വര്‍ഷമായി ജീപ്പ് രജിസറ്റര്‍ ചെയ്യാ തെ വ്യാജ നമ്പറില്‍ വാഹനം ഉപയോഗിച്ചിരുന്ന ചുങ്കക്കുന്ന് വെങ്ങലോടി സ്വദേശി മണ്ണൂര്‍ ജിതേഷ് (39)നെ പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാറി ന്റെ നേതൃത്വത്തിലുള്ള പോലീ സ് സംഘം അറസ്റ്റ് ചെയ്തു. 2012ല്‍ മഹിന്ദ്ര കമ്പനിയില്‍ നിന്ന് വാങ്ങിയ ജീപ്പ് രജിസ്റ്റര്‍ ചെയ്യുകയോ, ടാക്സ് അടക്കു കയോ ചെയ്തിട്ടില്ല. കെഎല്‍ 58 ജെ 63 എന്ന വ്യാജ നമ്പര്‍ പതിച്ചാണ് വാഹനം ഉപയോ ഗിച്ചത്. ഈ നമ്പറിന്റെ യഥാര് ത്ഥ ഉടമ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന് മാനന്തേരിയുടെ മാരുതി റിറ്റ്സ് കാറിന്റെതാണ്. പ്രതിയെ കുത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പേരാവൂര്‍ സിഐ ഒഫിസിലെ എസ്ഐ കെ.എം.ജോണ്‍, സിപിഒ ജോളി എന്നിവര്‍ സംഘത്തി ലുണ്ടായിരുന്നു. സമാനമായ രീതിയില്‍ വാഹനമുപയോഗിക്കുന്ന ചിലരെ ക്കുറിച്ചു കൂടി വിവിരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടും എന്നും സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: