കൊച്ചി: മറൈന്‍ ഡ്രൈവില്‍ ബോള്‍ഗാട്ടി പാലസിന് സമീപം വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി ബിനിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഐലന്‍ഡ് ജട്ടിക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറൈന്‍ഡ്രൈവിലെ ഭാമ പരസ്യ ഏജന്‍സി ഡിസൈനറായിരുന്നു ബിനീഷ്. ബിനീഷിനായി ഫയര്‍ ആന്റ് റെസ്ക്യൂ, നേവി എന്നിവയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 നാണ് അപകടമുണ്ടായത്. ബിനീഷിനെ കൂടാതെ കണ്ണൂര്‍ ആലക്കോട് സ്വദേശിയും വടുതലയില്‍ താമസക്കാരനുമായ ജോമോന് കുര്യന് (34), സേലം സ്വദേശി ഗോവിന്ദരാജ് (32) എന്നിവരും അപകടത്തില്‍പെട്ടിരുന്നു. ഇരുവരേയും അപ്പോള്‍ തന്നെ രക്ഷപ്പെടുത്തി.
വാട്ടര്‍ സ്കൂട്ടര്‍ യു ടേണ്‍ എടുക്കുന്നതിനിടെ ശക്തമായ ഓളത്തില്‍പ്പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കെഎസ്ഐഎന്‍സിയുടെ (കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്പ്പറേഷന്) കീഴിലുള്ളതാണ് വാട്ടര്‍ സ്കൂട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: