നാം ജ്ഞാനേന്ദ്രിയങ്ങള്കൊണ്ട് ഭൗതിക സുഖം അറിയുകയും കര്‍മ്മേന്ദ്രിയങ്ങള്‍കൊണ്ട് അവലഭിക്കാന് പ്രയത്നിക്കുകയും ചെയ്യുന്നു. നമുക്ക് അനുകൂലമായ വസ്തുക്കളോട് സ്നേഹവും പ്രതികൂലമായ വസ്തുക്കളോട് ക്രോധവും ഉണ്ടാവുന്നു. അതു കഴിഞ്ഞ ജന്മത്തിലെ കര്‍മ്മവാസനകള്‍ മൂലമാണെന്നും പറഞ്ഞു.
അത്തരം രാഗ ദ്വേഷങ്ങള്ക്ക് നാം അടിമപ്പെട്ടുപോകരുത്; അനിയന്ത്രിതമായി സുഖഭോഗങ്ങളില്‍ കുടുങ്ങിപ്പോകരുത്. അത് നമ്മുടെ പരമപ്രാപ്തിക്ക് തടസമാകും. അതുകൊണ്ടാണ് ശാസ്ത്രങ്ങളില്‍ വിധിയും (ചെയ്യേണ്ടവ) നിഷേധവും (ചെയ്യാന്‍ പാടില്ലാത്തവ) ആയി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ഉദാഹരണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നത് മായാ ബദ്ധനായ മനുഷ്യന്റെ ആവശ്യമാണ്. വിവാഹം ചെയ്ത സ്ത്രീയുമായി ബന്ധപ്പെടുകയും മറ്റ് സ്ത്രീകളെ അമ്മയായി കരുതി ശാസ്ത്രം ശാസിക്കുന്നു. ഇവിടെ പരസ്ത്രീകളോട് ബന്ധപ്പെടുന്നതിനോട് രാഗവും (സ്നേഹം) പാടില്ല. എന്നശാസ്ത്ര നിര്‍ദ്ദേശത്തോട് ദ്വേഷവും മനുഷ്യന് ഉണ്ടാവുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: