ഈ രാഗവും ദ്വേഷവും പരമപദ പ്രാപ്തിക്കുവേണ്ടി യാത്ര തുടരുന്ന മുമുക്ഷുവിന്റെ ശത്രുക്കളാണ്. ജ്ഞാനമാര്‍ഗ്ഗത്തിലൂടെയോ, ഭക്തി മാര്‍ഗത്തിലൂടെയോ സഞ്ചരിക്കുന്ന ആ പഥികനെ അവയില്‍നിന്ന് പിന്തിരിപ്പിച്ച്, ഭഗവാന്റെ മതത്തിലും ഗീതയിലും അവിശ്വാസവും അസൂയയും വളര്‍ത്തുന്നു.
വിഷയസുഖത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കൊണ്ടുപോകുകയും ചെയ്യുന്നു. രാജാവിന്റെ ഭടന്മാരെപ്പോലെ മുമുക്ഷുവിനെ ആ കള്ളന്മാരുടെ പിടിയില്‍നിന്ന് ശ്രീകൃഷ്ണഭഗവാന്റെ മതവും ധര്‍മ്മശാസ്ത്രങ്ങളും മോഹിപ്പിക്കുന്നു. യഥാര്‍ത്ഥ വഴിയിലൂടെ കൊണ്ടുപോവുകയും ചെയ്യുന്നു. അതിനാല്‍, ആചാര്യന്മാരുടെ ഉപദേശങ്ങളും ശ്രീകൃഷ്ണഭഗവാന്റെ മതവും വ്യര്‍ത്ഥങ്ങളല്ല, പ്രയോജനമില്ലാത്തവയുമല്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: