ഇതിനുമുന്‍പ് രണ്ട് ആക്ഷേപങ്ങളാണ് അര്ജുനന് ഭഗവാന്റെ മുന്നില്‍ ഉന്നയിച്ചത്. ഒന്ന്- ജ്ഞാനയോഗമാണ് ശ്രേഷ്ഠമെങ്കില്‍ അതല്ലേ അനുഷ്ഠിക്കേണ്ടത്.? കര്മ്മമല്ലല്ലോ.
ജ്യായസീ ചേത് കര്‍മ്മണസ്തേ
മതാ ബുദ്ധിര്‍ജനാര്‍ദ്ദന! (3-1)
രണ്ടാമത്തെ ആക്ഷേപം -സ്നേഹവും ദ്വേഷവും ഉള്‍ക്കൊള്ളുന്നതും പാപം കിട്ടുന്നതുമായ യുദ്ധം മുതലായ കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുകയല്ലേ നല്ലത്? ഇതിന് മറുപടിയായി
യുദ്ധസ്വ വിഗതജ്വരഃ(3-30)
(ഭയപ്പെടാതെ ശോകം ഇല്ലാതെ യുദ്ധം ചെയ്തോളൂ!)
പ്രതികരിക്കാൻ ഇവിടെ എഴുതുക: