ബ്രസീലിന്റെ ആരാധകനാണെങ്കിലും മെസിയുടെ വിരമിക്കല്‍ ഞെട്ടിച്ചുകളഞ്ഞു. കാല്പന്തുകളി കാണാന്‍ തുടങ്ങിയത് മുതല്‍ ആരാധനതോന്നിത്തുടങ്ങിയത് റൊണാള്‍ഡിഞ്ഞോയുടെ, പുല്‍മൈതാനിയിലെ കാവ്യാത്മകമായി കളികണ്ടതുകൊണ്ടായിരുന്നു. റൊണാള്ഡിഞ്ഞോക്കുമപ്പുറം കളി മികവില്‍ ഇഷ്ടം തോന്നിയവരില്‍ സിദാനും ഗിഗ്സും റിക്വല്‍മിയും റൊണോയും ഫിഗോയും… പേരുകള്‍ ഒരുപാട്
പക്ഷേ മെസി. അയാളൊരു അത്ഭുതമായിരുന്നു. മൈതാനിയിലെ പുല്നാമ്പുകളെപോലും വേദനിപ്പിക്കാതെ എതിരാളിയുടെ പെനാല്‍റ്റി ബോക്സിലേക്ക് ആരാലും തടയപ്പെടാനാവാതെ ഒഴുകിയിറങ്ങി തെന്നിമാറി ലക്ഷ്യം കാണുന്ന കാല്പന്തുകളിയുടെ പൂര്‍ണമായ ലാറ്റിന്‍ സൗന്ദര്യം. ബ്രസീലിനെ ഇഷ്ടപ്പെടുന്നവര്‍ അര്‍ജന്റീനയെ ഇഷ്ടപ്പെടരുത് എന്നൊരു നാട്ടുനടപ്പ് നിലവിലുണ്ട്!
ലാലിനെ ഇഷ്ടപെടുന്നവര്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടരുതെന്ന അതേ ക്ലീഷേ സൈക്കോളജി. ആ എതിര്പ്പുകള്ക്കുമപ്പുറമാണ് മെസിയെന്ന താരത്തോടുള്ള ഇഷ്ടം. കുറവുകള്‍ നിനക്ക് പലതുമുണ്ടാവാം.
രാജ്യത്തിനായൊരു കപ്പ് നിനക്ക് നല്കാനാവാത്തത്, കാലത്തിന്റെ മറ്റൊരു കാവ്യനീതിയാവാം. പരിപൂര്‍ണ്ണത എന്നത് കാലം അനുവദിക്കാത്തതാണല്ലോ. പെലെയേയും മറഡോണയേയും സോക്രട്ടീസിനേയും യോഹാന്‍ ക്രൈഫിനേയുമെല്ലാം പഴയൊരു തലമുറ കണ്ടാരാധിച്ചപ്പോള് പുതിയ തലമുറക്ക് ഓര്‍ത്തുവയ്ക്കാനുള്ള പേരാണെന്നും, ലയണന്‍ മെസി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: