മാഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിജെപി മാഹി മേഖലാ കമ്മറ്റി ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്കി. മാഹി ജനറല്‍ ആശുപത്രി കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ സ്കീമില്‍ ഉള്‍പ്പെടുത്തി അത്യന്താധുനിക രീതിയിലുള്ള ഐസിയു, ഡയാലിസിസ്, കുട്ടികളുടെ ഐസിയു, തുടങ്ങി എല്ലാവിധ ചികിത്സാ സൗകര്യങ്ങളും സാധാരണക്കാരായ ആളുകള്‍ അടക്കം മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കാനാവശ്യമായ രീതിയില്‍ മാഹി ജനറല്‍ ആശുപത്രിയെ ഉന്നത നിലവാരത്തില്‍ ഉയര്‍ത്തുക, പുതുച്ചേരിയിലെ മിനിമം ബസ് ചാര്‍ജ് ആയ അഞ്ച് രൂപ മാഹിയിലും നടപ്പിലാക്കി ബസ് ചാര്‍ജ്ജ് ഏകീകരിക്കുക, മാഹി ബൈപ്പാസിന്റെ പേരില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, മാഹിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒഴിവുള്ള മുഴുവന്‍ തസ്ഥികകളും നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഡോ.കിരണ്‍ ബേദിക്ക് ബിജെപി മാഹി മേഖലാ പ്രസിഡണ്ട് കെ.സത്യന്, ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗങ്ങളായ സി.കെ.രവീന്ദ്രന്, വി.ബാലന്, ബിജെപി പുതുച്ചേരിസംസ്ഥാന ജനറല്‍ സെക്രട്ടറി രവിചന്ദ്രന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ചു. ആവശ്യങ്ങള്‍ എത്രയും വേഗം പരിഹരിക്കാമെന്ന് ഗവര്‍ണ്ണര്‍ നിവേദക സംഘത്തിന് ഉറപ്പ്നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: