ഭഗവദ് ഭക്തി സാധനാനുഷ്ഠാനത്തിലേക്കു ഇന്ദ്രിയങ്ങളെ നിയമിക്കുക. ഭഗവാന്റെ നാമങ്ങളും ലീലകളും കേട്ടും പാടിയും സുന്ദരമായ രൂപം കണ്ടും, അതുതന്നെ തുടര്‍ച്ചയായി ഓര്‍ത്തുകൊണ്ട്, ഭഗവാനെ പൂജിച്ചും ഭഗവദ് ഭക്തന്മാരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടും ജീവിതം തുടരുമ്പോള്‍ ഇടവിടാതെ ബ്രഹ്മാനന്ദത്തെക്കാള് നൂറിരട്ടി മാധുര്യമാര്‍ന്ന പ്രേമാനന്ദം അനുഭവിക്കാന്‍ കഴിയും.
ആ അവസ്ഥയില്‍ ദേഹത്തെപ്പറ്റിയോ ഭര്‍ത്താവിനെപ്പറ്റിയോ ഭാര്യയെപ്പറ്റിയോ മക്കളെപ്പറ്റിയോ കുടുംബാംഗങ്ങളെപ്പറ്റിയോ ഓര്‍ക്കാന്‍ ഇടകിട്ടുകയേ ഇല്ല. ഈ രീതിയില്‍ മാത്രമേ ലൗകികമായ കാമാഗ്നിയെ നശിപ്പിക്കാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: