ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ആര്‍ജിജിവിവൈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 9ന്‌

July 5, 2011

കണ്ണൂറ്‍: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ചന്ദനക്കാംപാറ ചാപ്പക്കടവില്‍ 9ന്‌ രാവിലെ 10 മണിക്ക്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിണ്റ്റെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പ്‌ സഹമന്ത്രി കെ.സി.വേണുഗോപാല്‍ നിര്‍വ്വഹിക്കും. ഇതോടൊപ്പം കണ്ണൂരിലെ ജില്ലാതല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ്‌ നിര്‍വ്വഹിക്കും. പദ്ധതി പ്രകാരം മൊത്തം ചിലവിണ്റ്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരിണ്റ്റെ ഗ്രാണ്റ്റായിട്ടാണ്‌ ലഭിക്കുന്നത്‌. 38517 ബിപിഎല്‍ ഭവനങ്ങള്‍ക്ക്‌ സൌജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick