ഞാന്‍ ഇന്ന് രാവിലെ ഒരു ഫിലീപൈന്സ് റോബസ്റ്റ വാഴപ്പഴം വാങ്ങിച്ചു. കടക്കാരന് അത് തൂക്കിയാണ് തന്നത്. തൂക്കമനുസരിച്ച് ഒരു ദിര്‍ഹവും 25 ഫില്‍സും വിലയായി. അതായത് ഇന്നത്തെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം ഇന്ത്യന്‍ മണി 22 രൂപ 80 പൈസ.
ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം എന്തെന്നല്ലെ, കാരണമുണ്ട്.
നമ്മുടെ ധനമന്ത്രി പ്രവാസി ക്ഷേമത്തിനായി 24 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കണ്ടു. ഏറ്റവും പുതിയ കണക്കുപ്രകാരം 25 ലക്ഷത്തിലേറെ മലയാളികള്‍ പ്രവാസികളായി ഉണ്ടെന്നാണറിവ്.
അങ്ങനെയെങ്കില്‍ മന്ത്രി എന്റെ ക്ഷേമത്തിനായി വകയിരുത്തിയത് 96 രൂപയാണ്.
ഇത് വായിച്ച് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ചിരിവരുന്നുണ്ടൊ ?
ഗണേഷ് വിതാന്‍
ഫുജൈറ, യുഎഇ
പ്രതികരിക്കാൻ ഇവിടെ എഴുതുക: