പാലാ: പാലാ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില് കക്കൂസ് മാലിന്യം പൊട്ടിയൊഴുകി ബസ്സ്റ്റാന്റും പരിസരവും മലിനമാകുന്നു. ബസ് സ്റ്റാന്റ് മന്ദിരത്തിലേക്ക് യാത്രക്കാര്‍ പ്രവേശിക്കുന്ന ഭാഗത്തുള്ള പൊതു കക്കൂസില്‍ നിന്നുള്ള മാലിന്യമാണ് പുറത്തേക്കൊഴുകുന്നത്. മഴക്കാലമായതോടെ വെള്ളത്തില്‍ കലര്‍ന്ന് നിരന്നൊഴികി ദുര്‍ഗന്ധം വമിക്കുന്നു. മാലിന്യത്തില്‍ ചവിട്ടിവേണം യാത്രക്കാര്‍ക്ക് കടന്നുപോകാന്‍. കക്കൂസം മുത്രപ്പുരയും വൃത്തിഹീനമായി കിടക്കുന്നത് സംബന്ധിച്ച് നേരത്തെയും പരാതിയുണ്ട്. അതിനിടെയാണ് മാലിന്യം പുറത്തേക്കൊഴുകി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ദിവസങ്ങളായി ഈ സ്ഥിതി തുടരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: