രാമായണം എന്ന മഹത്തായഗ്രന്ഥം ഭാരതത്തിൽ എല്ലായിടത്തും ഒരുപോലെ തിളങ്ങിനിൽക്കുന്നു. അതുപകർന്നു നൽകുന്നശക്തി മഹത്തരംതന്നെ. ഭാരതീയ ജീവിത സങ്കൽപ്പങ്ങളുടെ രേഖാചിത്രമാണ് ഈ കാവ്യത്തെ കണക്കാക്കുന്നത്. ആയിരത്താണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന പ്രതിഫലനമാണ് ഈകൃതി.
മകന്റെയും, ഭർത്താവിന്റെയും, അച്ഛന്റെയും, നല്ല ഭരണാധികാരിയുടേയും എല്ലാ ധർമ്മാധർമ്മങ്ങളെ ശ്രീരാമചന്ദ്രപ്രഭു നിർവഹിച്ചതായി രാമായണം വിവരിക്കുന്നുണ്ട്. ശ്രീരാമൻ ഒരു വ്യക്തിയുടെ എല്ലാകർമ്മങ്ങളും അനുഷ്ഠിക്കുകയും ഒപ്പം ഒരു രാജ്യത്തെ നയിക്കേണ്ട വ്യക്തി എങ്ങനെയൊക്കെ ജനങ്ങൾക്കുമാതൃകയാക്കണം എന്നുവിശദമായി നമുക്ക് പഠിപ്പിച്ചുതരികയും ചെയ്യുന്നു.
ബംഗാളിലെ കൃത്തിവാസരാമായണവും, തമിഴിലെ കമ്പരാമായണവും, അവധിലെ തുളസീദാസരാമായണവും, ഒറിയയിലെ ജഗന്മോഹന രാമായണവും മലയാളത്തിലെ അദ്ധ്യാത്മ രാമായണംപോലെ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. ഭക്തി രസപ്രധാനമായി വേദാന്തസാരതത്ത്വങ്ങളാൽ അലംകൃതമാക്കിയുമാണ് രാമായണത്തെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മലയാളത്തിന് സമർപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: