കടുത്തുരുത്തി: എണ്‍പത്തഞ്ചുകാരിയായ വൃദ്ധയുടെ
മാലപൊട്ടിച്ച് യുവാക്കള്‍ കടന്നു. ആയാംകുടി മലപ്പുറം പളളിക്ക് സമിപമുള്ള മംഗലക്കുറ്റ് അമ്മിണിയമ്മ (85)യുടെ മാലയാണ് ബൈക്കിലെത്തിയ യുവക്കള്‍ പൊട്ടിച്ചുകടന്നത്്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മലപ്പുറം പളളിയുടെ ഭാഗത്ത് ബൈക്ക് വച്ചശേഷം നാരയണപിളള നടത്തുന്ന ചായക്കടയിലെത്തിയാണ് അമ്മിണിയമ്മയുടെ കഴുത്തില്‍കിടന്ന രണ്ട്പവന്‍ തുക്കംവരുന്ന മാല വലിച്ചുപറിച്ചത്
മോഷ്ടക്കളുടെ പിന്നാലെ നാട്ടുകാരെത്തിയതോടെ ബൈക്ക് ഉപേഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. മലപ്പുറം പളളിയുടെ ഭാഗത്തുനിന്നും ബൈക്ക് ഓടിച്ച് ആയാം കുടി ക്ഷേത്രത്തിന് പിന്‍ഭാഗത്ത് ബൈക്ക് ഉപേക്ഷിച്ച് ഓടി ഒളിക്കുകയായിരുന്നു അമ്മിണിയമ്മയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ബൈക്കന്റെ നമ്പര്‍ കളവാണെന്ന് പോലിസ് പറഞ്ഞു പോലിസും നാട്ടുകാരും മുന്ന് മണിക്കുറോളം തിരഞ്ഞെങ്കിലും പിടികുടനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: