കൊച്ചി: സ്ത്രീ പീഡനങ്ങള്‍ തടയുന്നതിന് ജസ്റ്റീസ് ജെ.എസ്. വര്‍മ്മ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് അഡ്വ. കാളീശ്വരം രാജ്. ഇത്തരക്കാരെ തൂക്കിലേറ്റയതുകൊണ്ട് പരിഹാരമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ മുന്നോട്ട് വരണം. സ്ത്രീപക്ഷ ചിന്താഗതിക്ക് ജസ്റ്റീസ് വര്‍മ്മ ജസ്റ്റീസ് കൃഷ്ണയ്യരേക്കാള് ഒരുപിടി മുകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷ സമിതി ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിന്‍സെന്റ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: