റിയൊ ഡി ജനീറൊ: റിയൊ ഒളിമ്പിക്സ് തുടങ്ങുന്നതിനു മുൻപു തന്നെ ഒരുക്കങ്ങളിൽ കല്ലുകടി. ഒളിമ്പിക് വില്ലേജിൽ സൗകര്യം കുറവെന്ന ആരോപണവുമായി ഓസ്ട്രേലിയ രംഗത്ത്. പരാതി പരിഹരിച്ചില്ലെങ്കിൽ താരങ്ങൾ വില്ലേജ് ഒഴിവാക്കി ഹോട്ടലിൽ താമസിക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. നേരത്തെ ബ്രിട്ടൻ, ന്യൂസിലാൻഡ് എന്നിവരും ഒളിമ്പിക് വില്ലേജിലെ അസൗകര്യങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു
വില്ലേജിൽ ലഭിക്കുന്നത് മലിന ജലമെന്നും പ്ലംബിങ്ങും വയറിങ്ങും ശരിയല്ലാത്തതിനാൽ താരങ്ങൾക്ക് വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ടെന്നും ഓസ്ട്രേലിയൻ ടീം മേധാവി കിറ്റി ചില്ലർ പറഞ്ഞു. അതേസമയം, പരാതിയെക്കുറിച്ച് പ്രതികരിക്കാൻ സംഘാടകർ തയാറായിട്ടില്ല. നാല് ദിവസം മുമ്പ് റിയൊയിലെത്തിയ ആദ്യ സംഘം ഹോട്ടലിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: