ന്യൂദൽഹി: കാർഗിലിൽ ഭാരത സൈന്യം നേടിയ വിജയത്തിന് ഇന്ന് 17 വയസ്. ഭാരത സൈന്യത്തിന്റെ പോരാട്ടവീര്യം ലോകത്തിന് കാണിച്ചുകൊടുത്ത വിജയ യുദ്ധമായിരുന്നു 1999 ജൂലൈ 26 ലെ കാർഗിൽ യുദ്ധം. 60 ദിവസത്തോളം നീണ്ട ഓപ്പറേഷൻ വിജയ് എന്ന ദൗത്യം പൂർണമാക്കി പാക് നുഴഞ്ഞുകയറ്റക്കാരെ ഭാരത സൈന്യം തുരത്തിയോടിച്ചു.
മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യം അതിജീവിച്ച് ഭാരത സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. ഈ വിജയത്തിനായി ഭാരതത്തിന്റെ 527 ജവാന്മാരാണ് ജീവൻ ബലിയർപ്പിച്ചത്. വീരമൃത്യു വരിച്ച ആ ധീര സൈനികരുടെ ഓർമ്മയിൽ രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് കാർഗിൽ വിജയ് ദിവസിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: