ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ആളില്ലാ ലെവൽക്രോസിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് എട്ട് കുട്ടികൾ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ മേഘയ്പുർ ഗ്രാമത്തിലാണു സംഭവം. ടെൻഡർ ഹാർട്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 19 വിദ്യാർഥികളാണു വാനിലുണ്ടായിരുന്നത്.
വാരാണസി അലഹബാദ് പാസഞ്ചർ ട്രെയിനാണ് സ്ക്കൂൾ വാനിൽ ഇടിച്ചത്. പരിക്കേറ്റവരെ ബിഎച്ച്യു ആശുപത്രിയിലേക്കു മാറ്റിജില്ലാ മജിസ്ട്രേറ്റും എസ്പിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: