ന്യൂയോർക്ക്: അമേരിക്കയിലെ ഫ്ളോറിഡയിൽ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ രണ്ടു മരണം. പതിനാലോളം പേർക്ക് പരിക്കേറ്റു. ഫ്ളോറിഡയിലെ ഫോർട്ട് മെയെഴ്സിലെ ബ്ലൂ ക്ലബ്ബിൽ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായതെന്ന് ലോക്കൽ പോലീസ് റിപ്പോർട്ട് ചെയ്തു.
കൗമാരക്കാരുടെ നിശാപ്പാർട്ടിയ്ക്കിടെയാണ് സംഭവം. രണ്ടു പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമെന്നും റിപ്പോർട്ട്. സംഭവത്തിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഫ്ളോറിഡയിലെ ഒർലാൻഡോയിൽ സ്വവർഗാനുരാഗികളുടെ ക്ലബ്ബിൽ നടന്ന വെടിവെപ്പിൽ അൻപതിലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: