ന്യൂദല്‍ഹി: ഫോഴ്സ് ഗൂര്‍ഖ ആര്‍എഫ്സി ഇന്ത്യ മോട്ടോര്‍ കാര്‍ റാലിയുടെ രണ്ടാം ദിവസം ചണ്ഡിഗഢ് ജെറാറി ഓഫ് റോഡേഴ്സിലെ ഗുര്‍മീത് വിര്‍ദി മുന്നില്‍. 1200 ല്‍ 987 പോയിന്റുകളുമായാണ് രാജ്യത്തെ കാഠിന്യമേറിയ മോട്ടോര്‍ റാലികളില്‍ ഒന്നിന്റെ മുന്‍നിരയില്‍ വിര്‍ദി എത്തിയത്. മെര്വിന് ലിം നയിക്കുന്ന ഫോഴ്സ് മോട്ടോര്‍ ടീം രണ്ടാം സ്ഥാനം നിലനിര്‍ത്തി, 985 പോയിന്റ്.
രണ്ടാം ദിവസം മുഖ്യമായും മത്സരാര്‍ത്ഥികളുടെ ഡ്രൈവിങ് വൈദഗ്ദ്ധ്യമാണ് പരീക്ഷിക്കപ്പെട്ടത്. പാറക്കൂട്ടങ്ങളും തോടുകളും നിറഞ്ഞ ഭൂപ്രകൃതിയിലൂടെയുള്ള ദുര്‍ഘടമായ യാത്ര ദല്‍ഹി ക്ലബ്ബായ എന്ഐഒസിയുടെ ബിജേന്ദര്‍ സിങ് ഏറ്റവും കുറഞ്ഞ സമയമായ മൂന്ന് മിനിറ്റ് 34 സെക്കന്റുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. മൂന്ന് ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയായശേഷം ഈ മാസം 29 ന് വിജയിയെ പ്രഖ്യാപിക്കും. ഒന്നാമതെത്തുന്നയാള്‍ക്ക് ലോകത്തെ ഏറ്റവും ദുര്‍ഘടമായ മോട്ടോര്‍ റാലികളില്‍ ഒന്നായ ആര്‍എഫ്സി മലേഷ്യ, 2016 ലേക്ക് സൗജന്യ പ്രവേശനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: