പെരുവണ്ണാമൂഴി: കുറ്റിയാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം വൃഷ്ടിപ്രദേശത്തെ കാട് നീക്കാന്‍ കുട്ടികള്‍ എത്തി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളായ 45 വിദ്യാര്‍ത്ഥികളാണ് കാട് നീക്കുന്നതിനായി എത്തിയത്. ഡാം വൃഷ്ടിപ്രദേശമാണ് കാട് മൂടിക്കിടക്കുന്നത്.
ഒരു ദിവസത്തെ ശ്രമദാനം കൊണ്ട് ഡാമിന്റെ കുറെ ഭാഗത്തെ കാട് നീക്കാനായി. അദ്ധ്യാപകരായ എ.കെ. നിര്‍മ്മല്‍, സി.പി. ശിഖ, പി.എം. രഞ്ജിനി, ജീവനക്കാരന് കെ.പി. കിഷോര്‍, കുട്ടികളുടെ ലീഡര്‍മാരായ യു.വി. അഖില്‍, ഡാന്‍ മരിയ എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ ഇതര സ്കൂള്‍ അധികൃതര്‍ കൂടി താത്പര്യം പ്രകടിപ്പിച്ചാല്‍ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം വൃത്തിയാകുമെന്ന് വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: