അദ്വിതീയം: സ്വാമി പ്രേമാനന്ദകോഴിക്കോട്: സനാതന ധര്‍മ്മത്തില്‍ ഗുരുവിനുള്ള സ്ഥാനം അദ്വിതീയമാണെന്നും നമ്മുടെ സംസ്കാരത്തിന്റെ നിലനില്‍പ്പ് തന്നെ അനാദിയായ ഗുരുപരമ്പരയുടെ അനുഗ്രഹമാണെന്നും ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടാലും നമ്മുടെ ധര്‍മവും സംസ്കാരവും ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കുന്നതെന്നും സ്വാമി പറഞ്ഞു. ഗുരുദേവസേവാസമിതി വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ഗുരുവരാശ്രമത്തില്‍ സംഘടിപ്പിച്ച ശ്രീ ഗുരു പൂര്‍ണിമ ആഘോഷത്തിലും ഗുരുദക്ഷിണസമര്പ്പണത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി. ഷനൂപ് അധ്യക്ഷത വഹിച്ചു. സി. സുധീഷ്, കെ.വി. ശോഭ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: