കോഴിക്കോട്: മലബാറിലെ ജലഗ താഗതസാധ്യതകള് വിപുലമാക്കണമെന്ന ആവശ്യവുമായി മന്ത്രിതല ചര്‍ച്ച സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 29ന് വൈകിട്ട് നാലിന് കോഴിക്കോട് കോസ്മോപൊളിറ്റിന്‍ ക്ലബിലാണ് സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ചര്‍ച്ച നടത്തുന്നത്. കേരള സര്‍ക്കാരിന്റെ വികസന പദ്ധതിയില്‍പ്പെടുത്തി ജലഗതാഗതം സുഗമമാക്കുക, സാധ്യതകള്‍ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് കാലിക്കറ്റ് ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിയ്ക്ക് പുറമെ എംഎല്‍എമാരും, വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനാപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ജലഗതാഗതം മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുവരുന്നതിന് കേരള സര്‍ക്കാരിന് മുന്പില് നിര്‍ദേശങ്ങളും ആശയങ്ങളും ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുകയാണ് പരി പാടിയുടെ ലക്ഷ്യം. പി. ഗംഗാധരന്, അബ്ദുള്ള മാളിയേക്കല്‍, കുഞ്ഞോത്ത് അബൂബക്കര്‍, ടി.പി. വാസു, ശ്രീറാം, ഹാഷിം കടാക്കലകം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: